Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാന്തിസന്ദേശ പദയാത്ര നടത്തും
07/03/2016

മഹാത്മാഗാന്ധി വൈക്കം ജെട്ടിയില്‍ ബോട്ടിറങ്ങി സത്യഗ്രഹസമിതി കാര്യാലയത്തിലേക്ക് കാല്‍നട യാത്ര നടത്തിയതിന്റെ സ്മരണാര്‍ത്ഥം ഗാന്ധിസ്മൃതിഭവന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പത്തിന് ശാന്തിസന്ദേശ പദയാത്ര നടത്തും. പദയാത്രാ സംഘത്തിന് അസി. സോളിസിററര്‍ ജനറല്‍ അഡ്വ. എന്‍.നഗരേഷ് പതാക കൈമാറും. വൈകുന്നേരം 4.30ന് ബോട്ട്‌ജെട്ടിയില്‍ നിന്നാരംഭിക്കുന്ന യാത്ര 5.30ന് സത്യഗ്രഹസ്മാരകഹാളില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെയും ഗാന്ധിജി പ്രസംഗിച്ച കായല്‍ക്കര സമ്മേളനത്തിന്റെയും 91-ാം വാര്‍ഷിക സമ്മേളനം അസി. കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിസ്മൃതിഭവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഗാന്ധിജിയെ നേരില്‍ കാണാന്‍ അവസരം ലഭിച്ച മാധവരായ കമ്മത്ത്, കെ.രവിവര്‍മ തമ്പാന്‍, അഡ്വ. എസ്.നരസിംഹനായ്ക്ക്, പ്രൊഫ. കൃഷ്ണന്‍ നമ്പൂതിരി, കെ.പത്മനാഭന്‍ നായര്‍, കെ.എന്‍ രവീന്ദ്രനാഥന്‍ നായര്‍ എന്നിവരെ ആദരിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, വി.ശിവദാസ്, ജോസ് ടി.ജോര്‍ജ്ജ്, രാധാ ജി.നായര്‍, ഡോ. ബേബി കമലം, കെ.കെ രാധാകൃഷ്ണന്‍ നായര്‍, കെ.പി സുലേഖ എന്നിവര്‍ പ്രസംഗിക്കും.