Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം നടത്തി.
02/10/2019
ഇണ്ടംതുരുത്തി മനയില്‍ ഗാന്ധിജിക്ക് പ്രവേശനം നിഷേധിച്ച സ്ഥലത്ത് ഗാന്ധി ചിത്രം അലങ്കരിച്ചു വച്ച് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ ചടങ്ങ്.

വൈക്കം: സത്യാഗ്രഹസമരകാലത്ത് ഗാന്ധിജിക്ക് പ്രവേശനം നിഷേധിച്ച ഇണ്ടംതുരുത്തി മനയില്‍ ഗാന്ധിജയന്തി വാരത്തില്‍ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അനുസ്മരണം നടത്തി. വൈക്കം സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധി ഇണ്ടംതുരുത്തി നമ്പ്യാതിരിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ മനയിലേക്ക് പ്രവേശനം നിഷേധിക്കുകയും പകരം പൂമുഖത്ത് ഇരിപ്പിടം ഒരുക്കി ഗാന്ധിജിയുമായി സംഭാഷണം നടത്തുകയും ചെയ്തിരുന്നു. വൈക്കം സത്യാഗ്രഹ സമരചരിത്രത്തില്‍ ഇടംനേടിയ സംഭവമായിരുന്നു ഇത്. കാലത്തിന്റെ കുത്തൊഴുക്കില്‍ മനയുടെ പ്രതാപം നഷ്ടപ്പെടുകയും പില്‍ക്കാലത്ത് അത് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ പ്രവര്‍ത്തമേഖലയായി മാറുകയും ചെയ്തു. ഗാന്ധിജിക്ക് ഇരിപ്പിടം നല്‍കിയ സ്ഥലത്ത് ഗാന്ധി ചിത്രം അലങ്കരിച്ചുവച്ചു താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഗാന്ധിജയന്തിവാരം ആചരിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, ആര്‍.സുശീലന്‍, സി.കെ ആശ എം.എല്‍.എ, പി.സുഗതന്‍, കെ.ഡി വിശ്വനാഥന്‍, ലീനമ്മ ഉദയകുമാര്‍, ഡി.രഞ്ജിത്ത്കുമാര്‍, ജോണ്‍ വി ജോസഫ്, എം.എസ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.