Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക അഹിംസാ ദിനം ആചരിച്ചു.
02/10/2019

വൈക്കം: ഗാന്ധിജയന്തിയോടനുബന്ധിച്ച് വൈക്കത്ത് ശ്രീശങ്കര വിദ്യാലയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോക അഹിംസാ ദിനം ആചരിച്ചു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.നീലകണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ അംബരീഷ് ജി വാസു മുഖ്യപ്രഭാഷണം നടത്തി. മുഖ്യ പരിശീലകന്‍ ബിജു രാഘവന്‍ നേതൃത്വം നല്‍കി. പരിശീലകരായ ജെ.അനന്തകൃഷ്ണന്‍, മാലിനി സി.ആര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ ബുഡോക്കാന്‍ കരാത്തെ വൈക്കം ചാപ്റ്ററും, വൈക്കം അക്ഷയ ലേണിംഗ് സെന്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.