Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപജില്ലാ ശാസ്‌ത്രോത്സവം 15, 16 തീയതികളിലായി വൈക്കം വെസ്റ്റ് ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
02/10/2019

വൈക്കം: ഉപജില്ലാ ശാസ്‌ത്രോത്സവം 15, 16 തീയതികളിലായി വൈക്കം വെസ്റ്റ് ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (മടിയത്തറ) നടക്കും. സംഘാടകസമിതി രൂപീകരണയോഗം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, പ്രതിപക്ഷനേതാവ് എം.ടി അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ എന്‍.കെ സൗദാമാനി, എസ്.ഹരിദാസന്‍ നായര്‍, എ.ഇ.ഒ പ്രീത രാമചന്ദ്രന്‍, ബി.പി.ഒ ടി.കെ സുവര്‍ണന്‍, പ്രിന്‍സിപ്പാള്‍ കെ.എന്‍ ശ്രീകുമാര്‍, ഹെഡ്മാസ്റ്റര്‍ സതീഷ്‌കുമാര്‍, പി.ടി.എ പ്രസിഡന്റ് രേഖാ സുഗുണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ (ചെയര്‍മാന്‍), സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.എന്‍ ശ്രീകുമാര്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി 101 അംഗ ജനറല്‍ കൗണ്‍സിലിനെ യോഗം തെരഞ്ഞെടുത്തു. ശാസ്ത്രമേളയുടെ നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.