Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരുന്നുതളി, തെങ്ങുവെട്ട് തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് കേരള കര്‍ഷക സംഘം
02/10/2019

വൈക്കം: തലയാഴം പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട മരുന്നുതളി, തെങ്ങുവെട്ട് തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് കേരള കര്‍ഷക സംഘം തലയാഴം സൗത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പറപ്പള്ളിയില്‍ ചേര്‍ന്ന സമ്മേളനം ഏരിയാ പ്രസിഡന്റ് കെ.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. എ.ചാക്കോ അധ്യക്ഷനായി. മേഖലാ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി.ടി സെബാസ്റ്റ്യന്‍, അഡ്വ. ജോസഫ് ചാണ്ടി, എസ്.ദേവരാജന്‍, എം.യു കോര, പി.ജെ നാരായണന്‍ നമ്പൂതിരി, കെ.സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ, എ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.എന്‍ രാജേന്ദ്രന്‍ നായര്‍ (പ്രസിഡന്റ്), എ.ചാക്കോ (സെക്രട്ടറി), സുബ്രഹ്മണ്യന്‍ (ട്രഷറര്‍).