Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണസംഘങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.
07/03/2016
ചെമ്പ് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേററീവ് സൊസൈററി ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണസംഘങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ചെമ്പ് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേററീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെല്ല്, തേങ്ങാ സംഭരണത്തിന് നല്ലരീതിയില്‍ തറവില നിശ്ചയിച്ച് സംഭരിക്കുകയും, റബ്ബര്‍ വിലയിടിവ് തടയുവാന്‍ 500 കോടി രൂപ നീക്കിവെക്കുകയും ചെയ്ത് സര്‍ക്കാര്‍ കാര്‍ഷിക മേഖലക്ക് ശക്തമായ പിന്തുണയാണ് നല്‍കി വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജൈവപച്ചക്കറി കൃഷി വ്യാപകമാക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സഹകരണസംഘങ്ങള്‍ വഴി നടപ്പിലാക്കിയ സുവര്‍ണകേരളം പദ്ധതി ജനങ്ങളില്‍ നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. കാര്‍ഷികമേഖലക്ക് പിന്തുണ ഉറപ്പാക്കുന്നതിനാണ് കൂടുതല്‍ കാര്‍ഷിക സഹകരണ സംഘങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും മന്ത്രി പറഞ്ഞു. ചെമ്പ് സെന്റ് തോമസ് ഷോപ്പിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ സഹകരണ ബാങ്ക് എക്‌സി. ഡയറക്ടര്‍ അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ വര്‍ഗീസ് തോമസ് ആദ്യനിക്ഷേപ സമാഹരണം നടത്തി. ഫാ. വര്‍ഗീസ് മാമ്പിള്ളി സംഘത്തിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. അംഗത്വവിതരണം അസി. രജിസ്ട്രാര്‍ (ഓഡിററ്) ടി.ജെ ബോബന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ, സൊസൈറ്റി പ്രസിഡന്റ് പി.വി പ്രസാദ്, അക്കരപ്പാടം ശശി, എ.സനീഷ്‌കുമാര്‍, കെ.ജെ ജോസഫ്, എസ്.ജയപ്രകാശ്, പി.സി തങ്കരാജ്, സി.സി കമലാക്ഷന്‍, കെ.വി മനോഹരന്‍, രാഗിണി ഗോപി, സിജി റെജി, സി.എസ് സലിം, പ്രസാദ് പെരുവാഴത്തറ, ടി.കെ വാസുദേവന്‍, ഔസേഫ് വര്‍ഗീസ്, മാത്യു കുന്നത്ത്, ബിനി രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.