ഖര മാലിന്യ നിര്‍മാര്‍ജന പദ്ധതിയ്ക്ക് തുടക്കം കുറിക്കും
01/10/2019
വൈക്കം: വെച്ചൂര്‍ ഗ്രീന്‍ ലീഫ് കാര്‍ഷിക വികസന സംഘത്തിന്റെയും വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 150-ാമത് ജയന്തി ദിനത്തില്‍ ചെലവ് കുറഞ്ഞ ഖര മാലിന്യ നിര്‍മാര്‍ജന പദ്ധതിയ്ക്ക് തുടക്കം കുറിക്കും. അഞ്ചു രൂപ വിലയുള്ള പ്ലാസ്റ്റിക് ചാക്കില്‍ വീടുകളിലെ ഖരമാലിന്യങ്ങള്‍ നിത്യേന നിക്ഷേപിച്ചു കമ്പോസ്റ്റ് ആക്കുന്നതിനുള്ള ത്വരകങ്ങള്‍ വിതറി 90 ദിവസം കൊണ്ട് 300 രൂപയിലേറെ വിലമതിക്കുന്ന കമ്പോസ്റ്റ് വളം നിര്‍മിക്കുന്ന പദ്ധതിയാണ് ഇത്. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന കമ്പോസ്റ്റ് കമ്പനി വില നല്കി ശേഖരിച്ചു വിപണനം ചെയ്യും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് വെച്ചൂര്‍ രാജീവ് ഗാന്ധി കോളനിയില്‍ നബാര്‍ഡ് ജില്ലാ ഡെവലപ്മെന്റ് മാനേജര്‍ കെ.ബി ദിവ്യ നിര്‍വഹിക്കും. വെച്ചൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള അധ്യക്ഷയാകും.