Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്തു
30/09/2019
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം കോട്ടയം അസിസ്റ്റന്റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അന്ധകാരത്തിന്റെ ഇരുളില്‍ നിന്നും നന്മയുടെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് നവരാത്രി ആഘോഷമെന്ന് കോട്ടയം അസിസ്റ്റന്റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍. ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി കെ.വി പ്രസന്നന്‍, വൈസ് പ്രസിഡന്റ് രമേശ് പി ദാസ്, ട്രഷറര്‍ കെ.വി പ്രകാശന്‍, പി.ടി നടരാജന്‍, കെ.എസ് പ്രീജു, കെ.എസ് സാജു എന്നിവര്‍ പ്രസംഗിച്ചു. ആശ്രമം സ്‌കൂളിലെ വോളിബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ബാഡ്മിന്റണ്‍ ടീമിന് സബ് ജില്ലാ ഗെയിംസില്‍ ഒന്നാം സ്ഥാനം നേടാന്‍ സഹായിച്ച കായികാദ്ധ്യാപകന്‍ ശ്രീരഞ്ജനെ ചടങ്ങില്‍ ആദരിച്ചു. എം.ബി.ബി.എസ്, എല്‍.എല്‍.ബി എന്‍ട്രന്‍സ് പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലും കായികരംഗത്തും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.