Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
30/09/2019

വൈക്കം: ശബരിമല തീര്‍ത്ഥാടനകാലവും പ്രശസ്തമായ വൈക്കത്തഷ്ടമിയും അടുത്തവരുകയാണ്. ചരിത്രപരമായും ആദ്ധാത്മികമായും പ്രശസ്തി ആര്‍ജ്ജിച്ച വൈക്കം മഹാദേവക്ഷേത്രം ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമാണ്. വരുമാനം കുറവുള്ള വൈക്കം നഗരസഭയ്ക്ക് അഷ്ടമിക്കും തീര്‍ത്ഥാടന കാലത്തും ശുചീകരണത്തിന് വളരെയധികം പണമാണ് ചെലവഴിക്കേണ്ടി വരുന്നത്. ഇടത്താവളമെന്ന നിലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലാ പോലുള്ള നഗരസഭയ്ക്ക് പോലും സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ വന്നു പോകുന്ന വൈക്കത്തിന് യാതൊരുവിധ സഹായവും ലഭിക്കാറില്ല. ഇതിന് കാരണമായി അറിയാന്‍ കഴിഞ്ഞത് വൈക്കം മഹാദേവക്ഷേത്രം സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇടത്താവളമായി പ്രഖ്യാപിക്കാത്തതാണ്. ഇത് കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡിന്റെ ലിസ്റ്റില്‍ ഇടത്താവളമായി പ്രഖ്യാപിച്ചിട്ടുള്ള വൈക്കം മഹാദേവക്ഷേത്രത്തെ സര്‍ക്കാര്‍ ലിസ്റ്റിലും ഇടത്താവളമായി പ്രഖ്യാപിക്കുന്നതിന് വേണ്ട ശുപാര്‍ശ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന് നിവേദനം നല്‍കി. ഇത് സംബന്ധിച്ച് മുന്‍പും പലതവണ ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും നഗരസഭയും എം.എല്‍.എ മാരും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.