Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ 108 ആംബുലന്‍സ് അനുവദിച്ചു.
30/09/2019
108 ആംബുലന്‍സ്

വൈക്കം: താലൂക്ക് ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ 108 ആംബുലന്‍സ് അനുവദിച്ചു. ഓക്‌സിജന്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഉള്ള ഈ ആംബുലന്‍സില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് സംബന്ധമായ പ്രഥമ ശുശ്രൂഷ നല്‍കുന്നതില്‍ വൈദഗ്ധ്യം നേടിയ ഒരു സ്റ്റാഫ് നഴ്‌സിന്റെ സേവനവും ലഭ്യമാണ്. ആംബുലന്‍സ് സേവനം സ്വീകരിക്കുന്നവരുടെ വരുമാനമോ സാമ്പത്തിക അവസ്ഥയോ നോക്കാതെ തികച്ചും സൗജന്യമായിട്ടാണ് സേവനം നല്‍കുന്നത്. 25നാണ് ആംബുലന്‍സിന്റെ സേവനം വൈക്കത്ത് ആരംഭിച്ചത്. അപകടം, മെഡിക്കല്‍ എമര്‍ജന്‍സി തുടങ്ങി അടിയന്തിരമായി ഒരാളെ ആശുപത്രിയില്‍ എത്തിക്കേണ്ട അവസരത്തില്‍ പൊതുജനങ്ങള്‍ക്ക് ഈ ആംബുലന്‍സിന്റെ സേവനം ഉപയോഗിക്കാം. എന്നാല്‍ മൃതശരീരങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ പറ്റില്ല. വൈക്കത്ത് നിന്ന് 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള എവിടെ വേണമെങ്കിലും 108 എന്ന നമ്പറില്‍ വിളിച്ചാല്‍ വാഹനം എത്തും. രോഗിയെ എത്ര ദൂരെയുള്ള ആശുപത്രിയില്‍ വേണമെങ്കിലും സൗജന്യമായി എത്തിക്കും. അടുത്ത ദിവസം ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, സൂപ്രണ്ട് ഡോ. അനിതാ സാബു എന്നിവര്‍ അറിയിച്ചു.