Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
30/09/2019
പാലാംകടവ് ജങ്ഷനില്‍ പൊതുജന പങ്കാളിത്തത്തോടെ നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ പാലാംകടവ് ജങ്ഷനില്‍ നിര്‍മിച്ച എം.ജി.എന്‍.ആര്‍.ജി.എസ് കുട്ടികളുടെ പാര്‍ക്ക് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ മുഖ്യ പ്രഭാഷണം നടത്തി. 'തൊഴിലുറപ്പ് മേഖല നേരിടുന്ന പ്രതിസന്ധി' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. 'യുവജനങ്ങളുടെ തൊഴില്‍ മേഖലയും രക്ഷകര്‍ത്താക്കളുടെ പങ്കാളിത്തവും' എന്ന വിഷയത്തില്‍ വൈക്കം എംപ്ലോയിമെന്റ് ഓഫീസര്‍ ഇന്ദിര ക്ലാസ് എടുത്തു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി കൃഷ്ണകുമാര്‍, ബിന്ദു സുനില്‍, ജമീല വേലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.