Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്‍മറഞ്ഞ നാടക പ്രവര്‍ത്തകരുടെ ഛായാചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച നാടക മരം ഒരുങ്ങി.
30/09/2019

വൈക്കം: നാടകമെന്ന കലക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മണ്‍മറഞ്ഞ നാടക പ്രവര്‍ത്തകരുടെ ഛായാചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച നാടക മരം ഒരുങ്ങി. നാടകപ്രവര്‍ത്തകരുടെ സംഘടനയായ നാടക് ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് തലയോലപ്പറമ്പില്‍ നാടകമരം ഒരുക്കിയത്. അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക തലങ്ങളിലുള്ള മണ്‍മറഞ്ഞ നാടകാചാര്യന്മാരുടെ ചിത്രങ്ങള്‍ കൊണ്ട് സെന്‍ട്രല്‍ ജങ്ഷനിലെ ആല്‍മരം അലങ്കരിച്ചാണ് നാടക മരമാക്കി മാറ്റിയത്. ഷേക്‌സ്പിയര്‍ മുതല്‍ സഫ്ദര്‍ ഹാഷ്മിയും എന്‍.എന്‍ പിള്ളയും ശങ്കരക്കുപ്പും കാവാലവും കാലാക്കല്‍ കുമാരനും ടി.കെ ജോണും വരെയുള്ള നൂറു നാടകപ്രവര്‍ത്തകരുടെ ചിത്രങ്ങളാണ് ഇതില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ രണ്ടിനു തലയോലപ്പറമ്പില്‍ നടക്കുന്ന നാടക് ജില്ലാ സമ്മേളനത്തിനു മുന്നോടിയായായാണ് പരിപാടി സംഘടിപ്പിച്ചത്.. നാടകപ്രവര്‍ത്തക കാലാക്കല്‍ മാല സുകുമാരന്‍ നാടക മരം ഉദ്ഘാടനം ചെയ്തു. നാടക് ജില്ലാ പ്രസിഡന്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു. സാബു എം.രാമന്‍, ഡി.ശശിധരന്‍, ബാബു കടുത്തുരുത്തി, മുരളി വാഴമന, സി.പി ലെനിന്‍ എന്നിവര്‍ പ്രസംഗിച്ചു.