Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷിക്ക് കതിരക്കോട് തുടക്കമായി.
07/03/2016
ചെമ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വ്വഹിക്കുന്നു

ചെമ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജൈവപച്ചക്കറി കൃഷിക്ക് കതിരക്കോട് തുടക്കമായി. പഞ്ചായത്തിലെ 15 വാര്‍ഡുകളിലായി അറുപത് ഏക്കര്‍ സ്ഥലത്താണ് ഇതിന്റെ ഭാഗമായി കൃഷിയിറക്കുന്നത്. കുടുംബശ്രീകളുടെയും അയല്‍ക്കൂട്ടങ്ങളുടെയും സ്വയം സഹായ സംഘങ്ങളുടെയും നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. അഞ്ചാം വാര്‍ഡിലെ ഒരേക്കര്‍ തരിശുഭൂമിയില്‍ തക്കാളി, ചീര, പച്ചമുളക്, പാവല്‍, വള്ളിപയര്‍, വഴുതന, കുററിപയര്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പയര്‍ വിത്ത് നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ. ജി ഷീബ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ആഫിസര്‍ പി ശോഭ, ഗ്രാമപഞ്ചയത്ത് അംഗം ഇ.പി വേണുഗോപാല്‍, ഹരിത കുടുംബശ്രീ ഭാരവാഹികളായ ലീനാ സാബു, ജോമി ബിനു, കുമാരി ചന്ദ്രന്‍, സീമാ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.