Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ അദ്ധ്യക്ഷനായി സി പി ഐയിലെ എന്‍ അനില്‍ ബിശ്വാസ് ചുമതലയേററു.
18/11/2015
വൈക്കം നഗരസഭ അദ്ധ്യക്ഷനായി സി പി ഐയിലെ എന്‍ അനില്‍ ബിശ്വാസ് ചുമതലയേററു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്‍ ഡി എഫിനെ പ്രതിനിധീകരിച്ച് അനില്‍ ബിശ്വാസും യു ഡി എഫിനെ പ്രതിനിധീകരിച്ച് അഡ്വ. വി വി സത്യനുമാണ് മത്സരിച്ചത്. 26 അംഗ കൗണ്‍സിലില്‍ അനില്‍ ബിശ്വാസിന് 14 വോട്ടും വി വി സത്യന് 10 വോട്ടും ലഭിച്ചു. ബി ജെ പിയുടെ രണ്ട് അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു. അനില്‍ ബിശ്വാസ് സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ അന്തരിച്ച പി എസ് ശ്രീനിവാസന്റെ സഹോദരപുത്രനാണ്. കഴിഞ്ഞ 18 വര്‍ഷമായി സി പി ഐ വൈക്കം മണ്ഡലം കമ്മററിയംഗം 9 വര്‍ഷമായി ടൗണ്‍ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കലാസാംസ്‌ക്കാരിക വിഭാഗമായ ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസ്സോസിയേഷന്‍ (ഇപ്റ്റ) സംസ്ഥാന സെക്രട്ടറി, ഇന്ത്യന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ (ഐ ജെ യു) ദേശീയ നിര്‍വ്വാഹകസമിതിയംഗം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ ജെ യു) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈക്കം പ്രസ്‌ക്ലബ്ബ് സെക്രട്ടറി, വൈക്കം താലൂക്ക് ആശുപത്രി, ഹോമിയോ ആശുപത്രി വികസന സമിതിയംഗം തുടങ്ങിയ ചുമതലകളും നിര്‍വ്വഹിച്ചു വരുന്നു. 26-ാം വയസ്സില്‍ തലയാഴം ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് 2 തവണ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. എ ഐ എസ് എഫ് വൈക്കം മണ്ഡലം സെക്രട്ടറി, എ ഐ വൈ എഫ് വൈക്കം മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്, സി പി ഐ തലയാഴം ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനയുഗം ദിനപത്രം ലേഖകനും ആണ്. ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപിക ജബിനി മോള്‍ ഭാര്യയും വൈക്കം വാര്‍വിന്‍ സ്‌ക്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മേഘന ബിശ്വാസ് ഏക മകളുമാണ്.