Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവാഹയജ്ഞത്തിനും നവരാത്രി ആഘോഷത്തിനും തുടക്കമായി.
28/09/2019
പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മനയത്താറ്റുമനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞത്തിനും നവരാത്രി ആഘോഷത്തിനും തുടക്കമായി. യജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മനയത്താറ്റുമനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ പള്ളത്തടുക്കം അജിത് നമ്പൂതിരി മഹാത്മ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് വിനു ഡി നമ്പൂതിരി, സെക്രട്ടറി സദാനന്ദന്‍ തുരുത്തിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാദിവസവും ഉച്ചയ്ക്ക് 12.30ന് അമൃതഭോജനം ഉണ്ട്. ഒക്ടോബര്‍ 5ന് പൂജവെയ്പ്പ്, 7ന് രാവിലെ 8ന് ഗ്രന്ഥപൂജ, വൈകിട്ട് 6.30ന് ഭജന എന്നിവ നടക്കും. 8ന് വിജയദശമി ആഘോഷിക്കും. രാവിലെ 8ന് പൂജയെടുപ്പ്, വിദ്യാരംഭം, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദഊട്ട് എന്നിവയും നടക്കും.