Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേത്ര രോഗ പ്രതിരോധ ക്ലാസും സൗജന്യ നേത്രപരിശോധനാ ക്യാമ്പും
28/09/2019
വൈക്കം ശ്രീ മഹാദേവ കോളേജ് മാനേജ്‌മെന്റ് വിഭാഗം നടത്തിയ നേത്ര പരിശോധനാ ക്യാമ്പ് കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീ മഹാദേവ കോളേജ് മാനേജ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തില്‍ എറണാകുളം ഗിരിധര്‍ ഐ ഹോസ്പിറ്റല്‍, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ ഏകദിന നേത്ര രോഗ പ്രതിരോധ ക്ലാസും സൗജന്യ നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പ്രൊഫ. സെറ്റിന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട്, ഡോ ടിന്റു സൂസണ്‍ ജോയ്, ആല്‍വിന്‍ ജോണ്‍, ബി.മായ, സൗരഭ് സത്യന്‍, മീരാ നന്ദന്‍, കെ.കെ ബേബി, നയന ഉദയന്‍, എം.എ അനൂപ്, രഞ്ജിത പ്രകാശ്, മനീഷ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. നിരവധി പേര്‍ നേത്ര പരിശോധനക്ക് വിധേയരായി. ആവശ്യമുള്ളവര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയക്കുള്ള സൗകര്യവും ചെയ്തു കൊടുത്തു.