Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണിസ്വയംവര ഘോഷയാത്ര നടത്തി.
27/09/2019
കുടവെച്ചൂര്‍ ഗോവിന്ദപുരം ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണിസ്വയംവര ഘോയാത്ര ചേരകുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണിസ്വയംവര ഘോഷയാത്ര നടത്തി. ചേരക്കുളങ്ങര ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി വിബിന്‍ ജി ശര്‍മ്മന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിക്ക് പൂജ അര്‍പ്പിച്ച ശേഷമാണ് ഘോഷയാത്ര ഗോവിന്ദപുരം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. യജ്ഞാചാര്യന്‍ പി.കെ വ്യാസന്‍ അമനക്കര, ചന്ദ്രാജി ചെട്ടിക്കുളങ്ങര, മോഹന്‍ദാസ്, ക്ഷേത്രം പ്രസിഡന്റ് ജി വിജയകുമാര്‍, ട്രഷറര്‍ ഇ.ഡി ജയന്‍ നായര്‍, മാനേജര്‍ വി.കെ ശങ്കരനാരായണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് 5ന് നടന്ന സര്‍വ്വൈശ്വര്യപൂജയില്‍ വ്രതശുദ്ധിയോടെ എത്തിയ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. 29ന് രാവിലെ 10.30ന് നടക്കുന്ന അവഭൃഥസ്‌നാനത്തോടെ സപ്താഹം സമാപിക്കും.