Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവക്ഷേത്രത്തിന്റെ കട്ടിളവയ്പ്പ് നടത്തി.
27/09/2019
തോട്ടാറമിറ്റം ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ഗുരുദേവക്ഷേത്രത്തിന്റെ കട്ടിളവയ്പ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: തോട്ടാറമിറ്റം ദേവീക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ നിര്‍മ്മിതമായ വിഗ്രഹം പ്രതിഷ്ഠിക്കുവാനുള്ള ഗുരുദേവക്ഷേത്രത്തിന്റെ കട്ടിളവയ്പ്പ് നടത്തി. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷാണ് കട്ടിളവയ്പ്പ് നടത്തിയത്. വൈക്കപ്രയാര്‍ 792-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ളതാണ് തോട്ടാറമിറ്റം ദേവീക്ഷേത്രം. ശാന്തി കണ്ണന്‍ തലയാഴം, വൈദിക സമിതി പ്രസിഡന്റ് പ്രജീഷ ്ശാന്തി എന്നിവര്‍ കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് ടി.വി തമ്പാന്‍, വൈസ് പ്രസിഡന്റ് വി.വി പരമേശ്വരന്‍, സെക്രട്ടറി എന്‍.എം രവീന്ദ്രന്‍, പ്രദീപ്, പി.കെ രാജീവ്, വേണു, ശോഭന, രജി പ്രശോഭന്‍ എന്നിവര്‍ പങ്കെടുത്തു.