Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോളേജ് യൂണിയന്റെ ഉദ്ഘാടനം ന്ടത്തി
27/09/2019
വൈക്കം ശ്രീ മഹാദേവ കോളേജ് യൂണിയന്‍ 'സമത്വ 2019'ന്റെ ഉദ്ഘാടനം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ടോമിച്ചന്‍ ജോസഫ് നിര്‍വഹിക്കുന്നു.

വൈക്കം: യൂണിവേഴ്‌സിറ്റി പരീക്ഷകളും വാല്യുവേഷനും ഫലപ്രഖ്യാപനവും കുറ്റമറ്റ നിലയിലാക്കി എം.ജി യൂണിവേഴ്‌സിറ്റി കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദമായതായി എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ടോമിച്ചന്‍ ജോസഫ്. വൈക്കം ശ്രീ മഹാദേവ കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃത്യ സമയത്ത് പരീക്ഷകള്‍ നടത്തുവാനും ഉടന്‍ തന്നെ വാല്യുവേഷന്‍ നടത്തി സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്താനും കഴിയുന്ന നിലയില്‍ മികച്ച ആധുനിക സൗകര്യങ്ങള്‍ യൂണിവേഴ്‌സിറ്റി നടപ്പിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഏര്‍പ്പെടുത്തിയ ചാന്‍സിലേഴ്‌സ് ട്രോഫിക്ക് യൂണിവേഴ്‌സിറ്റി അര്‍ഹമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ ചെയര്‍മാന്‍ സൗരഭ് സത്യന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. സെറ്റിന സന്ദേശം നല്‍കി. മാനേജര്‍ ബി.മായ, ജനറല്‍ സെക്രട്ടറി അക്ഷയ് രാജ്, പി.കെ നിതിയ, ആര്യ എസ്.നായര്‍, കെ.കെ ബേബി, അപര്‍ണ ബിജു, എം.ശോണിമ , സാന്തന ബൈജു, പി.ആര്‍ അര്‍ജുന്‍, കെ പി പ്രണവ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.