Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവീഭാഗവത പാരായണം തുടങ്ങി.
27/09/2019

വൈക്കം: തലയോലപ്പറമ്പ് ശ്രീകാര്‍ത്യായനി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ദേവീഭാഗവത പാരായണം തുടങ്ങി. തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി ദീപപ്രകാശനം നടത്തി. പ്രഭാഷണം, ലളിത സഹസ്രനാമജപം, എന്നിവ നടക്കും. ഒക്‌ടോബര്‍ നാലിനു സമാപിക്കും. അഞ്ചിനു വൈകുന്നേരം അഞ്ചിന് പൂജവയ്പ്പ്, എട്ടിനു രാവിലെ ഏഴിനു പൂജ എടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും.