Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിക്ക് ഇനി ആഴ്ചകള്‍ മാത്രം. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ദേവസ്വം ബോര്‍ഡ്
26/09/2019
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് നടത്തുന്ന ശ്രീബലി

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവം പടിവാതിക്കല്‍ എത്തിയിട്ടും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവം ജാതിമതഭേതമന്യേ ഉള്ള നാടിന്റെ മഹോത്സവമാണ്. ദൂരദേശങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്. ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന താന്ത്രിക പ്രാധാന്യമായ ചടങ്ങുകളും ഇതിന്റെ ഭാഗമാണ്. നവംബര്‍ 20നാണ് അഷ്ടമി. അഷ്ടമി ഉത്സവത്തിന്റെ പ്രരംഭചടങ്ങായ പുള്ളിസന്ധ്യാവേലയ്ക്ക് ഇനി ഒരാഴ്ചയേ ബാക്കിയുള്ളു. അമ്പലമുറ്റമാകെ വെള്ളക്കെട്ട് നിറഞ്ഞിരിക്കുകയാണ്. ശുചീകരണം, പെയിന്റിങ്ങ്, അറ്റകുറ്റപ്പണികള്‍ തുടങ്ങി നിരവധി ചുമതലകള്‍ ഇതിനോടകം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ദേവസ്വംബോര്‍ഡ് ഉത്സവം നേരിട്ട് നടത്തുന്ന രണ്ടുക്ഷേത്രങ്ങള്‍ ശബരിമലയും വൈക്കവുമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രവര്‍ത്തനങ്ങള്‍ ആകെ പ്രതിസന്ധിയിലാണ്. സ്വര്‍ണ്ണത്തലപ്പാവും നവരത്‌നങ്ങളുമടക്കം കോടികള്‍ വിലമതിക്കുന്ന തിരുവാഭരണം സൂക്ഷിപ്പിന് ഇപ്പോഴും ബോര്‍ഡ് ജീവനക്കാരനെ നിയമിച്ചിട്ടില്ല. എഴുന്നള്ളത്തുകകള്‍ക്ക് ഏറെ പ്രാധാന്യമുള്ള വൈക്കത്ത് തിരുവാഭരണത്തിന്റെ ചുമതല ഇപ്പോഴും റിട്ടേയേര്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ്. ആക്കൗണ്ടന്റ്, സ്റ്റോര്‍ കീപ്പര്‍, വാച്ചര്‍ തുടങ്ങി പല തസ്തികകളിലും ആളില്ല. അഡ്വക്കേറ്റ് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അഡ്‌ഹോക്ക് കമ്മിറ്റിയെ മാറ്റി പകരം ഭക്തജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ക്ഷേത്ര ഉപദേശകസമിതിയെ നിയോഗിക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല. കേരളത്തിലെ പ്രമുഖ ശബരിമല ഇടത്താവളങ്ങളില്‍ ഒന്നാണ് വൈക്കം. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം ധാരാളം അയ്യപ്പഭക്തന്‍മാര്‍ എത്തിച്ചേരുന്ന ഇവിടെ അവര്‍ക്കാവശ്യമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. വിളക്കുമാടം പിച്ചളപൊതിയുന്നതിനും പുതിയവിളക്കുകള്‍ സ്ഥാപിക്കുന്നതിനും വര്‍ഷങ്ങള്‍ക്കുമുന്‍മ്പ് വൈക്കത്തപ്പന് ഒരു വിളക്ക് എന്നപേരില്‍ ഭക്തജനങ്ങളില്‍ നിന്നും പിരിച്ച പണം ഇന്നും വിനിയോഗിച്ചിട്ടില്ല. പി.നാരായണന്‍ ദേവസ്വംബോര്‍ഡ് മെമ്പറായിരുന്ന കാലത്താണ് അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ അഷ്ടമി സദ്യ 151 പറയുടേതാക്കിയത്. പിന്നിടതും ദേവസ്വംബോര്‍ഡ് വെട്ടിക്കുറച്ചു. കോടിക്കണക്കിന് രൂപയാണ് ഇവിടെ നിന്നും ദേവസ്വംബോര്‍ഡിന് വരുമാനമായി ലഭിക്കുന്നത്. നവോത്ഥാന ചരിത്രത്തിലെ സവിശേഷഭൂമി എന്ന നിലയിലും തീര്‍ത്ഥാടനകേന്ദ്രമെന്ന നിലയിലും വൈക്കം മഹാദേവക്ഷേത്രത്തിലെ ആഷ്ടമി ഉത്സവത്തോട് ദേവസ്വംബോര്‍ഡിന്റെ അനാസ്ഥയില്‍ കടുത്ത പ്രതിഷേധത്തിലാണ് ഭക്തജനങ്ങള്‍