Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതിക്ക് വെച്ചൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കം.
26/09/2019
വെച്ചൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെയും തലയാഴം വനം നോര്‍ത്ത് പാടശേഖരസമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതി പി.ടി.എ പ്രസിഡന്റ് എസ്.ദേവരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാര്‍ഷികമേഖലയുടെ പ്രാധാന്യവും കൃഷിയിറക്കുന്നതിന്റെ തനതുരീതികളും ഇളംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ വിദ്യാഭ്യാസവകുപ്പും കൃഷിവകുപ്പും സ്‌കൂളുകളില്‍ നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതിക്ക് വെച്ചൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കം. പഠനത്തോടൊപ്പം കൃഷിയുടെ അറിവുകളും വിദ്യാര്‍ത്ഥികളിലേക്ക് പകരുന്നതാണ് പദ്ധതി. തലയാഴം പഞ്ചായത്തിലെ വനം നോര്‍ത്ത് പാടശേഖരത്ത് നടത്തിയ കൃഷിയുടെ നടത്തിപ്പിനെക്കുറിച്ചാണ് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നത്. കൃഷിയുടെ പഴയസമ്പ്രദായങ്ങളും പുത്തന്‍രീതികളും സമുന്നയിപ്പിച്ചാണ് പരിശീലന കളരി സംഘടിപ്പിച്ചത്. പാടശേഖരമൊരുക്കല്‍, വിത്തുപാകല്‍, കളപറിക്കല്‍, വളംതൂക്കല്‍, ചക്രം ചവിട്ടി വെള്ളം കയറ്റി ഇറക്കല്‍, കീടനാശിനി പ്രയോഗം, കൊയ്ത്ത്, മെതി തുടങ്ങിയ കൃഷിരീതികളുടെ ബാലപാഠങ്ങളാണ് കുട്ടികള്‍ക്ക് പകര്‍ന്നത്. വെച്ചൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കണ്ഠറി സ്‌കൂളിന്റെയും തലയാഴം വനം നോര്‍ത്ത് പാടശേഖരസമിതിയുടെയും നേതൃത്വത്തിലാണ് പഠനക്കളരി ഒരുക്കിയത്. പി.ടി.എ പ്രസിഡന്റ് എസ്.ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.കെ മല്ലിക അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിനി എസ് നായര്‍, പാടശേഖരസമിതി പ്രസിഡന്റ് വി.ശശിധര ശര്‍മ്മ, ബി.ശ്രീജ, കൃഷി ഓഫീസര്‍ സിജി എന്‍ നാഥ്, വിനോദ്, ജ്ഞാനഗോപാലന്‍, കെ.എസ് ബേബി, എന്‍.ആര്‍ അനീഷ് കുമാര്‍, മുരുകദാസ്, ഹരിശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.