തീറ്റപ്പുല്‍ കൃഷിയുടെ ഉദ്ഘാടനം നടത്തി
26/09/2019
വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെയും ക്ഷീരവികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന തീറ്റപ്പുല്‍ കൃഷിയുടെ ഒന്നാം വാര്‍ഡുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ അനിയമ്മ അശോകന് നിര്‍വഹിച്ചു. ക്ഷീരവികസന ഓഫീസര്‍ സിന്ധു, ആതിര, ശാന്ത പരമേശ്വരന്, ബിന്ദു അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.