Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിലകത്തുംകടവ് മത്സ്യമാര്‍ക്കററിലെ തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പായി.
07/03/2016

നഗരസഭയിലെ കോവിലകത്തുംകടവ് മത്സ്യമാര്‍ക്കററിലെ തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പായി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നഗരസഭ കാര്യാലയത്തില്‍ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് സമരം ഒത്തുതീര്‍പ്പായത്. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യമാര്‍ക്കററ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം ഞായറാഴ്ച്ച മുതല്‍ മാര്‍ക്കററില്‍ കൊണ്ടുവന്നിറക്കുന്ന പെട്ടികളിലെ പെട്ടികളില്‍ രണ്ടര കിലോ വരെ മത്സ്യങ്ങളുള്ള പെട്ടി ഒന്നിന് പത്ത് രൂപ നല്‍കുന്നതിന് തീരുമാനിച്ചു. ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ ഫെബ്രുവരി 16ന് നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം തുടര്‍ന്നും ബാധകമായിരിക്കും. ഈ വ്യവസ്ഥകള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ അറിയിക്കുന്നതിന് തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍മാനെ കൂടാതെ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ കെ.കെ ശശിധരന്‍, കെ.വിജയന്‍, സുനില്‍കുമാര്‍, മത്സ്യവ്യവസായ കമ്മീഷന്‍ ഏജന്‍സി ഭാരവാഹികളായ പി.വി പുഷ്‌ക്കരന്‍, ബാഹുലേയന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍മാരായ കിഷോര്‍കുമാര്‍, സല്‍ബി ശിവദാസ് എന്നിവര്‍ പങ്കെടുത്തു.