Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികപൊതുയോഗം നടത്തി.
25/09/2019

വൈക്കം: കെ.പി.എം.എസ് ബ്രാഞ്ച് നമ്പര്‍ 1363 വല്ലകം ശാഖയോഗത്തിന്റെ വാര്‍ഷികപൊതുയോഗം നടത്തി. യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റും സ്റ്റൈപ്പന്റും വിതരണം ചെയ്യാത്ത പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ ആനാസ്ഥയില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തില്‍ അടിയന്തിരമായി പരിഹാരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൂടാതെ ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും വിദ്യാഭ്യാസക്കച്ചവടക്കാരുടെയും പട്ടികജാതി വിരുദ്ധ നിലപാടിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തിലെ പട്ടികജാതി പ്രൊമോട്ടറുടെ സേവനം പഞ്ചായത്തിലെ മുഴുവന്‍ പട്ടികജാതിക്കാര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എം.എ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗം സംസ്ഥാനകമ്മിറ്റിയംഗം എം.ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി സി.റ്റി അപ്പുക്കുട്ടന്‍ സഭാസന്ദേശം അവതരിപ്പിച്ചു. യൂണിയന്‍ ഖജാന്‍ജി കെ.കൃഷ്ണന്‍കുട്ടി റിട്ടേണിംഗ് ഓഫീസറായി പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു. എം.എ ബാബു (പ്രസിഡന്റ്), പ്രകാശന്‍ കുളത്തിയില്‍ (സെക്രട്ടറി), ജയന്‍ (ഖജാന്‍ജി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.