Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡിജിറ്റല്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി.
25/09/2019

വൈക്കം: ലിറ്റില്‍ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി. ഡിജിറ്റല്‍ സ്‌കൂള്‍ പാര്‍ലമെന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി വാസു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എസ്.ബാഹുലേയന്‍ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് റ്റി.ജി പ്രേംനാഥ്, വൈക്കം എ.ഇ.ഒ പ്രീതാരാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ കെ.ശശികല, അഭിലാഷ് വി.വി, മാത്യൂ തോമസ്, സിനിമോള്‍ .ജെ എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ ചെയര്‍മാനായി അഖില്‍ കെ.എ യും വൈസ് ചെയര്‍മാനായി ജിതിന്‍ രാജനെയും തിരഞ്ഞെടുത്തു.