Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിലെ ശാസ്ത്ര പ്രതിഭകള്‍ക്ക് ഐ.ബി.എമ്മിന്റെ അംഗീകാരം.
24/09/2019
ഐ.ബി.എം ഇന്റേണ്‍ഷിപ്പിനു തെരഞ്ഞെടുക്കപ്പെട്ട വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ കുര്യാക്കോസ്, എ.ടി.എല്‍ ഇന്‍ ചാര്‍ജ് ബീനാ തോമസ് എന്നിവരോടൊപ്പം.

വൈക്കം: അടല്‍ ടിങ്കറിങ് (എ.ടി.എല്‍) ദേശീയ തലത്തില്‍ നടത്തിയ മാരത്തണ്‍ മത്സരത്തില്‍ വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിലെ ശാസ്ത്ര പ്രതിഭകള്‍ക്ക് ഐ.ബി.എമ്മിന്റെ അംഗീകാരം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ എസ്.ഇന്ദ്രജിത്ത്, എം.ഹേമ, നന്ദന ബിജു, എ.ടി.എല്‍ ഇന്‍ചാര്‍ജ് ബീന തോമസ് എന്നിവരെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പോടുകൂടി ബാംഗ്ലൂര്‍ ഐ.ബി.എമ്മില്‍ (ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) 15 ദിവസത്തെ പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനതലത്തില്‍ അടല്‍ ടിങ്കറിങ് ലാബ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അംഗീകാരമായിട്ടാണ് കുട്ടികള്‍ക്കും സ്‌കൂളിനും ഈ അവസരം ലഭ്യമായിട്ടുള്ളത്. പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്നും ത്രീഡി പ്രിന്ററിനാവശ്യമായ ഫിലമെന്റ് നിര്‍മിക്കുന്ന 'ഇഡോനെല്ല' എന്ന എക്ട്രൂഡര്‍ ഉപകരണമാണ് കുട്ടികള്‍ വികസിപ്പിച്ചെടുത്തത്. കേരളത്തില്‍ നിന്നും ഐ.ബി.എം ഇന്റേണ്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍. ഒക്‌ടോബര്‍ 15 മുതല്‍ 25 വരെയാണ് പരിശീലനം.