Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറാട്ടുകുളം സി.പി.എം പ്രവര്‍ത്തകര്‍ വൃത്തിയാക്കി.
24/09/2019

വൈക്കം: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞുകിടന്ന കിഴക്കേനടയിലുള്ള ഉദയനാപുരത്തപ്പന്‍ ആറാടുന്ന ആറാട്ടുകുളം സി.പി.എം പ്രവര്‍ത്തകര്‍ വൃത്തിയാക്കി. വൈക്കം മഹാദേവ ക്ഷേത്രത്തിനു അര കിലോമീറ്റര്‍ കിഴക്കുമാറിയാണ് കുളം സ്ഥിതി ചെയ്യുന്നത്. ഒന്നര ഏക്കറോളം വരുന്ന കുളം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെതാണ്. നൂറുകണക്കിനു ആളുകള്‍ കുളിക്കാനും മറ്റും ഈ കുളത്തെയാണ് അശ്രയിക്കുന്നത്. മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും കുളത്തിലേക്ക് വലിച്ചെറിയുന്നത് പതിവായിരുന്നു. ഇങ്ങനെ ക്ഷേത്രക്കുളത്തെ മലിനമാക്കിയ സാധനസാമഗ്രികളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുളത്തില്‍നിന്നും വാരി കരയ്ക്കുകയറ്റിയത്. സി.പി.എം ആറാട്ടുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി വി.എന്‍ രമേശന്‍, മെമ്പര്‍മാരായ മോനിഷ് മോഹന്‍, എ.കുമാര്‍, ജി.ബിനീഷ്, മോഹനന്‍ മങ്ങാട്, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.