Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണ സമ്മേളനം നടത്തി
24/09/2019
യോഗക്ഷേമ സഭ സംസ്ഥാന ഭാരവാഹികള്‍ക്ക് വൈക്കം ഉപസഭ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.ആര്‍ വല്ലഭന്‍ നമ്പൂതിരി മറുപടി പ്രസംഗം നടത്തുന്നു.

വൈക്കം: പൊതുരംഗങ്ങളിലും മത്സരാധിഷ്ഠിത ജീവിത വീഥികളിലും വെല്ലുവിളികളെ അതിജീവിച്ച് വിജയം കരസ്ഥമാക്കുവാന്‍ നമ്പൂതിരി സമൂഹം തയ്യറാകണമെന്ന് യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് ടി.ആര്‍ വല്ലഭന്‍ നമ്പൂതിരി. വല്ലഭന്‍ നമ്പൂതിരിയ്ക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി സുബ്രഹ്മണ്യന്‍ നമ്പൂതിരിയ്ക്കും വൈക്കം ഉപസഭ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പി.മാധവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. യോഗക്ഷേമ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി സുബ്രഹ്മണ്യന്‍ നമ്പൂതിരി, ജില്ലാ രക്ഷാധികാരി വൈക്കം പി.എന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എ.എ ഭട്ടതിരി, ജില്ലാ സെക്രട്ടറി എസ്.സതീഷ്, എസ്.പോറ്റി, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, വാസുദേവന്‍ പോറ്റി, ഉണ്ണികൃഷ്ണന്‍, മീരാഭായി എന്നിവര്‍ പ്രസംഗിച്ചു.