Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പര്യടനം ആരംഭിച്ചു.
24/09/2019

വൈക്കം: നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടകിന്റെ ജില്ലാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമുള്ള നാടകയാത്ര വൈക്കത്തുനിന്നും പര്യടനം ആരംഭിച്ചു. കേരള ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം.കെ ഷിബു നാടകയാത്ര ഉദ്ഘാടനം ചെയ്തു. കച്ചേരിക്കവലയില്‍ നടന്ന സമ്മേളനത്തില്‍ ഡി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. സി.കെ അജയന്‍, സാബു എം.രാമന്‍, മാല സുകുമാരന്‍, കെ.എസ് സോമശേഖരന്‍ നായര്‍, സി.പി ലെനിന്‍, നാണപ്പന്‍, എന്‍.ഐ.സി രമേശന്‍, യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു. യാത്ര ആദ്യ ദിവസം ടി.വി പുരം, തലയാഴം, വെച്ചൂര്‍, കല്ലറ, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഒക്‌ടോബര്‍ രണ്ടിനു തലയോലപ്പറമ്പിലാണ് നാടക് ജില്ലാ സമ്മേളനം.