Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ കാര്യാലയം ശതാബ്ദി സ്മാരക മന്ദിരമായി നവീകരിക്കുന്നു.
23/09/2019
ശതാബ്ദി സ്മാരക മന്ദിരമായി പുനര്‍നിര്‍മ്മിക്കുന്ന വൈക്കം നഗരസഭ കാര്യാലയത്തിന്റെ രൂപരേഖ.

വൈക്കം: നഗരസഭാ കാര്യാലയം ശതാബ്ദി സ്മാരക മന്ദിരമായി നവീകരിക്കുന്നു. നഗരസഭയുടെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍പെടുത്തി നിര്‍മ്മിക്കുന്ന മന്ദിരത്തിന്റെ പുനര്‍നിര്‍മാണത്തിനു ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കുന്നത്. നിലവിലെ ഓഫീസ് മന്ദിരത്തിന്റെ മുന്‍വശത്തെ കാര്‍ പോര്‍ച്ചിനൊപ്പം കിഴക്കും പടിഞ്ഞാറുമായി എട്ടു തൂണുകളില്‍ ഇരുനില മന്ദിരമുയരും. ഈ കെട്ടിടത്തില്‍ നഗരസഭ ചെയര്‍മാന്റെയും സെക്രട്ടറിയുടേയും ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ഇതിനു പുറമെ നഗരസഭയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുന്നതിനായി മുറി സജ്ജമാക്കും. കുടിവെള്ളമുള്‍പ്പടെ ഇവിടെ ഒരുക്കും. നഗരസഭ എഞ്ചിനീയറുടെ മുറിയില്‍ മാറ്റം വരുത്തി സ്‌റ്റെയര്‍കേസ് തീര്‍ക്കും. നിലവിലെ സ്‌റ്റെയര്‍കേസ് മാറ്റി അവിടെ ഫ്രണ്ട് ഓഫീസ് ഒരുക്കും. രണ്ടാം ഘട്ടത്തില്‍ നഗരസഭ കാര്യാലയത്തിന്റെ പിറകിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിയ ശേഷം നിലവിലെ ഓഫീസുമായി ബന്ധിപ്പിച്ചു നഗരസഭ ഓഫീസും കൗണ്‍സില്‍ ഹാളും ഉള്‍പ്പെടുത്തി 3000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടം നിര്‍മിക്കും. നഗരസഭ ഓഫീസിലെ വിവിധ സെക്ഷനുകളെ ഏകോപിപ്പിച്ച് ഹൈടെക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. നഗരസഭ ഓഫീസിന്റെ ഇരുവശത്തും കവാടം നിര്‍മിക്കും. ശതാബ്ദി വര്‍ഷത്തില്‍ തന്നെ സ്മാരക മന്ദിരത്തിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ പറഞ്ഞു.