Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞം തുടങ്ങി.
23/09/2019
കൂടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ പി.കെ വ്യാസന്‍ അമനക്കര, ഉപാചാര്യന്‍മാരായ ചന്ദ്രാജി ചെട്ടിക്കുളങ്ങര, മോഹന്‍ദാസ് ചേനപ്പാടി, ശിവന്‍ മാവേലിക്കര, മനീഷ് ശര്‍മ്മ, മേല്‍ശാന്തി ജഗദീഷ് പോറ്റി എന്നിവര്‍ കാര്‍മ്മികരായി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിച്ചു. ദേവസ്വം പ്രസിഡന്റ് ജി.വിജയകുമാര്‍, ഖജാന്‍ജി ഇ.ഡി ജയന്‍നായര്‍, മാനേജര്‍ വി.കെ ശങ്കരന്‍ നായര്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 25ന് രാവിലെ 10.45ന് ഉണ്ണിയൂട്ട്, 1ന് അന്നദാനം, വൈകിട്ട് 7.10ന് പ്രഭാഷണം, ഭജന, 27ന് രാവിലെ 11ന് രുഗ്മിണിസ്വയംവര ഘോഷയാത്ര എന്നിവ നടക്കും. ചേരക്കുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നും രാവിലെ 9ന് ഘോഷയാത്ര പുറപ്പെടും. 1ന് അന്നദാനം, വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജ, 29ന് രാവിലെ 10.30ന് അവഭൃഥസ്‌നാനം എന്നിവ നടക്കും.