Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമഗ്ര ജൈവകൃഷിക്ക് മുന്‍ഗണന നല്‍കി നഗരസഭ ബജററ്.
05/03/2016
വൈക്കം നഗരസഭയിലെ 2016-17 വര്‍ഷത്തെ ബജററ് വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ അവതരിപ്പിക്കുന്നു

സമഗ്ര ജൈവകൃഷിക്ക് മുന്‍ഗണന നല്‍കി നഗരസഭ ബജററ്. ഗ്രോബാഗ്, അയല്‍സഭകള്‍, കുടുംബശ്രീകള്‍, വിദ്യാലയ ക്ലബ്ബുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജൈവകൃഷി നടപ്പിലാക്കുന്നത്. ഉല്‍പന്നങ്ങളുടെ വിപണനത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. മുട്ട ഉല്‍പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കുമെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ അവതരിപ്പിച്ച ബജററില്‍ പറയുന്നു. നാറാണത്ത് പാടശേഖരത്തില്‍ നെല്‍കൃഷി ആരംഭിക്കും. മത്സ്യകൃഷി, മുട്ടക്കോഴി, താറാവ്, ആടുവളര്‍ത്തല്‍ എന്നിവ സജീവമാക്കും. കുടുംബശ്രീകളുടെ നേതൃത്വത്തില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍, സോപ്പ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ നിര്‍മിച്ചുവിതരണം ചെയ്യുന്നതിന് പത്ത് ലക്ഷം രൂപ വകയിരുത്തി. സ്‌ക്കൂളുകളില്‍ കമ്മ്യൂണിക്കേററീവ് ഇംഗ്ലീഷ് പഠനത്തിനായി ലാംഗ്വേജ് ലാബ് സ്ഥാപിക്കും. സ്‌ക്കൂള്‍ അറ്റകുററപണികള്‍ നടപ്പിലാക്കും. വൈക്കം ബീച്ചില്‍ സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സും ബോട്ട് യാര്‍ഡും നിര്‍മിക്കും. നഗരസഭ പാര്‍ക്ക് 40 ലക്ഷം രൂപ മുടക്കി വൈഫൈ സൗകര്യത്തോടെ നവീകരിക്കും. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നഗരത്തില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കും. പൊതുശ്മശാനം ആധുനികരീതിയില്‍ നവീകരിക്കും. പട്ടശ്ശേരി മുതല്‍ പനമ്പുകാട് വരെ തീരദേശ റോഡ് നിര്‍മാണത്തിന്റെ സാധ്യതാപഠനത്തിനായി ഒരു ലക്ഷം രൂപ വകയിരുത്തി. ക്ലീന്‍ കോട്ടയം പദ്ധതി, ശുചിത്വനഗരം സുന്ദരനഗരം പദ്ധതികള്‍ നടപ്പിലാക്കും. നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കും. ബോട്ട്‌ജെട്ടി മൈതാനിയില്‍ ഓപ്പണ്‍ സ്റ്റേഡിയം നിര്‍മിക്കും. ആശുപത്രിയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. പട്ടികജാതി സങ്കേതങ്ങള്‍ ആധുനികരീതിയില്‍ നവീകരിക്കും. നഗരസഭ കാര്യാലയത്തില്‍ നൂറാം വാര്‍ഷിക ബഹുനില മന്ദിരം നിര്‍മിക്കും. 21 കോടി രൂപ വരവും, 20 കോടി രൂപ ചെലവും 88 ലക്ഷത്തില്‍പ്പരം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിററിക്കുവേണ്ടി വൈസ് ചെയര്‍പേഴ്‌സണ്‍ അവതരിപ്പിച്ചത്. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. പി.ശശിധരന്‍, ശ്രീകുമാരന്‍ നായര്‍, അഡ്വ. വി.വി സത്യന്‍, ഡി.രഞ്ജിത്കുമാര്‍, ബിജു കണ്ണേഴത്ത്, ഹരിദാസന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ആര്‍.സന്തോഷ്, കിഷോര്‍കുമാര്‍, ഷിബി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.