വൃക്ഷത്തൈ നടീല്‍ പദ്ധതി ആവിഷ്ക്കരിച്ചു.
23/09/2019
വൈക്കം ആശ്രമം സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ഭുമിയെ ഹരിതാപമാക്കാന് നടപ്പാക്കുന്ന നടീല്‍ വസ്തുക്കളുടെ വിതരണം നടി ദേവി ചന്ദന ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ആശ്രമം സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ഭൂമിയെ ഹരിതാപമാക്കാന് വൃക്ഷത്തൈ നടീല്‍ പദ്ധതി ആവിഷ്ക്കരിച്ചു. ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം സിനിമാ താരം ദേവി ചന്ദന നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ആര് ബിജി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി. ടി.കുരുവിള, എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര് പി.ടി ജിനീഷ്, സി.പി.ഒ ടി.ശ്രീനി, എ.സി.പി.ഒ അമൃത പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു.