Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണവും വെള്ളൂരിന്റെ പ്രളയാനന്തര പുനര്‍നിര്‍മിതി ചര്‍ച്ചയും
23/09/2019
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജി.കൈലാസ്, വി.എസ് മധു, ബി.രാമറാവു അനുസ്മരണം സംസ്ഥാന പരിസ്ഥിതി കണ്‍വീനര്‍ ഡോ. കെ.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജി.കൈലാസ്, വി.എസ് മധു, ബി.രാമറാവു എന്നിവരുടെ അനുസ്മരണവും വെള്ളൂരിന്റെ പ്രളയാനന്തര പുനര്‍നിര്‍മിതി ചര്‍ച്ചയും സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തി. പരിഷത്ത് സംസ്ഥാന പരിസ്ഥിതി കണ്‍വീനര്‍ ഡോ. കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.സാംബശിവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എം.എച്ച്.എസില്‍ നിന്നും ഉന്നത വിജയം നേടിയ ജിസ്‌മോന്‍ ചാക്കോയെ ജില്ലാ സെക്രട്ടറി ഡോ. എസ്.പ്രമീള ഉപഹാരം നല്‍കി അനുമോദിച്ചു. പ്രളയത്തില്‍ തകര്‍ന്ന വെള്ളൂരിന്റെ പുനര്‍നിര്‍മിതിയെക്കുറിച്ച് കരട് റിപ്പോര്‍ട്ട് ടി.പി ശ്രീശങ്കര്‍ അവതരിപ്പിച്ചു. രാജേഷ്, സരോജിനി തങ്കപ്പന്‍, എ.കെ ദാമോദരന്‍, പി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.