Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു.
23/09/2019

വൈക്കം: വെള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി ബ്ലോക്കിലെ ഹരിത സഹായ സ്ഥാപനമായ അര്‍ച്ചന വിമന്‍സ് സെന്ററിന്റെ സഹകരണത്തോടെ ദേശിയ ഹരിത ട്രൈബ്യൂണല്‍ ആക്ടിനെക്കുറിച്ച് ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന് ഹരിത കേരളാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രമേഷ്, ജില്ലാ ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.കെ രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍, ജനപ്രധിനിധികള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജഗദമ്മ ഭാസ്‌കരന്‍, പഞ്ചായത്ത് സെക്രട്ടറി മിനി ചന്ദ്ര, ഗ്രാമസേവിക പി.എം ചാന്ദിനി, വ്യാപാരി വ്യാവസായി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.