Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ സമാധിദിനം ആചരിച്ചു.
21/09/2019
മഹാസമാധിയോടനുബന്ധിച്ച് ചാലപ്പറമ്പ് 222-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ നടത്തിയ ഗുരുദേവദര്‍ശനവും മഹാസമാധിയും വിഷയത്തില്‍ കുമരകം അഞ്ജലി അനിരുദ്ധന്‍ പ്രഭാഷണം നടത്തുന്നു.

വൈക്കം: ചാലപ്പറമ്പ് 222-ാം നമ്പര്‍ കിഴക്കുംചേരി വടക്കേമുറി എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ ഗുരുദേവ സമാധിദിനം ആചരിച്ചു. ശാന്തിയാത്ര, അന്നദാനം, ഗുരുദേവക്ഷേത്രത്തിന് മുന്നില്‍ ഉപവാസം, ഭജന, പ്രാര്‍ത്ഥന എന്നിവ നടത്തി. ഗുരുദേവദര്‍ശനവും മഹാസമാധിയും വിഷയത്തില്‍ പ്രഭാഷക കുമരകം അഞ്ജലി അനിരുദ്ധന്‍ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് നാരായണന്‍കുട്ടി, സെക്രട്ടറി അജിത്ത് ആമ്പല്ലൂര്‍, വൈസ് പ്രസിഡന്റ് ബൈജു കൈലാസം, വനിതാ സംഘം പ്രസിഡന്റ് പ്രീണമോഹന്‍, സെക്രട്ടറി ഓമന ശശിധരന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അജിത്ത് രോഹിണിഭവന്‍, സെക്രട്ടറി സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.