Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൗമദിനാചരണം നടത്തി
21/09/2019
സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ തൃപ്പൂണിത്തുറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഭൗമദിനാചരണത്തില്‍ എം.സ്വരാജ് എം.എല്‍.എ വൃക്ഷത്തൈ നടുന്നു.

വൈക്കം: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ആവേശത്തോടെ കുരുന്നുകള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍. വളര്‍ന്നുവരുന്ന തലമുറയില്‍ പരിസ്ഥിതി സംരക്ഷണത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുകയെന്ന ഉദ്ദേശത്തോടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ തൃപ്പൂണിത്തുറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഭൗമദിനാചരണത്തില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പടെയുള്ളവര്‍ കൈകോര്‍ത്തു. ഭൗമദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ പ്രദര്ശനം, ബോധവല്‍കരണ ക്ലാസുകള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മത്സരങ്ങള്‍, പ്രതിജ്ഞ എന്നിവ നടത്തി. ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, കളിമണ്‍ നിര്‍മിത കപ്പുകള്‍, പ്ലേറ്റുകള്‍, ചായപ്പാത്രങ്ങള്‍, ഫ്‌ളാസ്‌ക്, ബയോഗ്യാസ് പ്ലാന്റുകള്‍, ബയോ കമ്പോസ്റ്റ് ബിന്‍, മഴവെള്ള സംഭരണി, സോളാര്‍ ലൈറ്റുകള്‍, കൈത ഓല കൊണ്ടുള്ള പാത്രങ്ങള്‍, ഗ്രോ ബാഗുകള്‍,ജൈവവളങ്ങള്‍,ചെടികള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിസ്ഥിതി ക്വിസ്, ചിത്രരചനാ മത്സരം, പ്രതിജ്ഞ എന്നിവയും നടത്തി. ഭിന്നശേഷിയുള്ള കലാകാരന്മാരുടെ സംഘമായ സഹൃദയ മെലഡീസ് പരിസ്ഥിതി സൗഹൃദ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനമേളയും ഭൗമദിനാചരണത്തിന്റെ ഭാഗമായി നടത്തി. ഭൗമദിനപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എം.ബി.സോമന്‍ നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ആമുഖ സന്ദേശം നല്‍കി. എം.സ്വരാജ് എം.എല്‍.എ പരിസ്ഥിതിസന്ദേശം നല്‍കി വൃക്ഷത്തൈ നട്ടു. സഹൃദയ അസി. ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, സിസ്റ്റര്‍ തെരേസ് മരിയ, സിസ്റ്റര്‍ റോസ് പോള്‍, സിസ്റ്റര്‍ ട്രീസാ ഗ്രേസ്, ആശാ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സെലിന്‍ പോള്‍, ഷൈജി സുരേഷ്, ലൈസി വര്‍ഗീസ്, സിസ്റ്റര്‍ ജെയ്‌സി, സിസ്റ്റര്‍ ആന്‍സി, ജീസ് പി.പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു .