Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഗ്നിബാധയെത്തുടര്‍ന്ന് വീട് പൂര്‍ണമായി കത്തിനശിച്ചു.
05/03/2016
അഗ്നിബാധയില്‍ കത്തിയമര്‍ന്ന ചെമ്മനാകരി മൂന്നുതെങ്ങുംതറ നിര്‍മല വിജയന്റെ വീട്

അഗ്നിബാധയെത്തുടര്‍ന്ന് വീട് പൂര്‍ണമായി കത്തിനശിച്ചു. ചെമ്മനാകരി മൂന്നുതെങ്ങുംതറ നിര്‍മല വിജയന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 12.15ന് അഗ്നിബാധയുണ്ടാകുന്നത്. ജി.ഐ ഷീററ് മേഞ്ഞ വീടാണ് കത്തിയമര്‍ന്നത്. വീടിലുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍, ആധാര്‍ കാര്‍ഡ്, തിരിച്ചറിയര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പ്രമാണം എന്നിവയെല്ലാം തീപിടുത്തത്തില്‍ കത്തിനശിച്ചു. ഭര്‍ത്താവ് മരിച്ച നിര്‍മല രണ്ട് പെണ്‍മക്കളുടെയും വിവാഹത്തിനുശേഷം വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. സമീപത്തുള്ള ഭര്‍ത്താവിന്റെ മാതാവിനെ അസുഖബാധയെത്തുടര്‍ന്ന് പരിചരിക്കാന്‍ പോയതിനാല്‍ അപകടസമയത്ത് നിര്‍മല ഉള്‍പ്പെടെ വീട്ടില്‍ ആരുമില്ലായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് സംഭവം ആദ്യം അറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈക്കത്തുനിന്നും പോലീസും ഫയര്‍ഫോഴ്‌സും എത്തി. എന്നാല്‍ ഇതിനുമുന്‍പ് തന്നെ വീട് പൂര്‍ണമായും കത്തിയമര്‍ന്നു. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ട് ആകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.