Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമാധിദിനാചരണ അനുസ്മരണം നടത്തി
21/09/2019
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ സമാധിയോടനുബന്ധിച്ച് പടിഞ്ഞാറെ ഗുരുമന്ദിരത്തില്‍ നടത്തിയ സമാധി അനുസ്മരണത്തില്‍ എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ ദീപം തെളിയിക്കുന്നു.

വൈക്കം: ഗുരുദേവദര്‍ശനങ്ങളുടെ പ്രസക്തി ലോകമെങ്ങും എത്തിക്കാന്‍ ജാതി-മതഭേദമന്യേ എല്ലാ വിഭാഗങ്ങളും പ്രചാരകരായി മാറണമെന്ന് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ സംഘടിപ്പിച്ച സമാധിദിനാചരണ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പടിഞ്ഞാറെ നടയിലെ ഗുരുദേവ മന്ദിരത്തില്‍ പ്രീതി നടേശന്‍ സമാധിദീപം തെളിയിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, രാജേഷ് മോഹന്‍, വി.മോഹനന്‍, എ.പി കൃഷ്ണകുമാര്‍, പ്രഭാകരന്‍, അഭിലാഷ്, ഷാജി വിജയന്‍, കെ.വി പ്രസന്നന്‍, ടി.എസ് സുധീര്‍, പി.വി വിവേക്, രതീഷ്, ഷീജ സാബു, രമ സജീവന്‍, ബീന അശോകന്‍, കനകമ്മ പുരുഷന്‍, മണി മോഹന്‍, സുശീല എന്നിവര്‍ പങ്കെടുത്തു. യോഗം കൗണ്‍സിലര്‍ പി.ടി മന്മമഥന്‍ ഗുരുദേവ സമാധിയെക്കുറിച്ച് പ്രഭാഷണം നടത്തി. വിവിധ ശാഖകളില്‍ നിന്നെത്തിയ ശ്രീനാരായണീയര്‍ ഗുരുമന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും ഭജനയും നടത്തി. ടൗണിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശാഖകളുടെ നേതൃത്വത്തില്‍ ശാന്തിയാത്രയും നടത്തി.