Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാസമാധി ദിനം ആചരിച്ചു.
21/09/2019
മഹാസമാധിയോടനുബന്ധിച്ച് ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ ആശ്രമം സ്‌കൂളില്‍ നടത്തിയ അന്നദാനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഗുരുദേവ ചിത്രത്തിനു മുന്നില്‍ വിഭവങ്ങള്‍ വിളമ്പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയോഗത്തിന്റെ നേതൃത്വത്തില്‍ മഹാസമാധി ദിനം ആചരിച്ചു. ശാന്തിയാത്ര, സമൂഹപ്രാര്‍ത്ഥന, അന്നദാനം, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം എന്നിവയും നടത്തി. ആശ്രമം സ്‌കൂളില്‍ നടന്ന അന്നദാനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഗുരുദേവ ചിത്രത്തിനു മുന്നില്‍ ഇലയിട്ട് വിഭവങ്ങള്‍ വിളമ്പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.കെ രമേശ് ബാബു, സെക്ട്രടറി കെ.കെ വിജയപ്പന്‍, വൈസ് പ്രസിഡന്റ് ലൈലാ ബാലകൃഷ്ണന്‍, അനില്‍കുമാര്‍ പത്തിത്തറ, അനില്‍ സച്ചിത്ത്, അനില്‍ പിഷാരത്ത്, ദയാനന്ദന്‍, ഷീലാ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.