'വീട്ടില്‍ കമ്പോസ്റ്റ് നിര്‍മാണം' സൗജന്യ പരിശീലനപരിപാടി
21/09/2019
വൈക്കം: ഗ്രീന്‍ലീഫ് ഫാര്‍മേഴ്സ് ക്ലബ് അംഗങ്ങള്‍ക്കായി 'വീട്ടില്‍ കമ്പോസ്റ്റ് നിര്‍മാണം' സൗജന്യ പരിശീലനപരിപാടി 23നു വെച്ചൂര്‍ ഗ്രീന്‍ലീഫ് ഹാളില്‍ വച്ചു നടത്തും. ഗ്രീന്‍ലീഫ് പ്രസിഡന്റ് പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.സോമന് അധ്യക്ഷത വഹിക്കും. പരിശീലനം നേടുന്നവരെ ഓരോ ഗ്രൂപ്പാക്കി കംപോസ്റ്റ് നിര്മിപ്പിയ്ക്കുകയും വേമ്പനാട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി അത് വിലകൊടുത്ത് സംഭരിച്ചു വിപണന സൗകര്യം ചെയ്യുന്നതുമാണ് പദ്ധതിയെന്ന് സെക്രട്ടറി ആര്.രാധികാദേവി അറിയിച്ചു.