Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു.
20/09/2019
കോവിലകത്തുംകടവ്-ആയുര്‍വേദ ആശുപത്രി റോഡില്‍ ചായപ്പള്ളി ഭാഗം മുതല്‍ കോണ്‍വെന്റ് വരെയുള്ള റോഡില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട്

വൈക്കം: മുനിസിപ്പാലിറ്റിയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ കോവിലകത്തുംകടവ്- ആയുര്‍വേദാശുപത്രി റോഡില്‍ ചായപ്പള്ളി ഭാഗം മുതല്‍ കോണ്‍വെന്റ് വരെയുള്ള റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. വൈക്കത്തെ പ്രധാന വ്യവസായ കേന്ദ്രമായ കോവിലകത്തുംകടവ് മാര്‍ക്കറ്റിലേക്ക് വിവിധ കച്ചവടാവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് വലിയദുരിതമാണ് ഈ വെള്ളക്കെട്ടുമൂലം അനുഭവിക്കേണ്ടിവരുന്നത്. താലൂക്കിലെ ആയുര്‍വേദ ആശുപത്രിയിലേക്ക് എത്തുന്നവര്‍ക്കും പോളശ്ശേരി സ്‌കൂള്‍, വാര്‍വിന്‍, ലിസ്യൂ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് എത്തുന്നവര്‍ക്കും ഈ വെള്ളക്കെട്ട് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന വെള്ളക്കെട്ട് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്. പോളശ്ശേരി ദേവീക്ഷേത്രവും, നടേല്‍പ്പള്ളി, മാക്കനേഴത്ത് ദേവീ ക്ഷേത്രം എന്നീ ആരാധനാലയങ്ങളും ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ മുനിസിപ്പല്‍ അധികാരികള്‍ അടിയന്തിരമായി ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ദുരിതം ഒഴിവാക്കണമെന്ന് സി.പി.ഐ കൊച്ചുകവല ബ്രാഞ്ച് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ക്ക്് രൂപം കൊടുക്കുമെന്നും യോഗം അധികാരികളെ അറിയിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി അഡ്വ. കെ.പ്രസന്നന്‍ യോഗം ഉദ്ഘാടനം ചെയ്തു. ടി.എസ് സുരേഷ്, രാധാകൃഷ്ണന്‍, കെ.വി ഉദയന്‍, ഫിലോമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.