Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ്-വൈക്കം റോഡില്‍ തുറുവേലിക്കുന്നിനു സമീപം വാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ ഉപയോഗശൂന്യം.
20/09/2019
അമിതവേഗം നിയന്ത്രിക്കാന്‍ വൈക്കം ഉദയനാപുരം തുറുവേലിക്കുന്നില്‍ സ്ഥാപിച്ച ക്യാമറ പ്രവര്‍ത്തനരഹിതമായ നിലയില്‍.

വൈക്കം: അമിതവേഗത നിയന്ത്രിക്കാന്‍ തലയോലപ്പറമ്പ്-വൈക്കം റോഡില്‍ തുറുവേലിക്കുന്നിനു സമീപം വാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ ഉപയോഗശൂന്യം. ക്യാമറ സ്ഥാപിച്ചു കഴിഞ്ഞ് ആറു മാസത്തോളം പ്രവര്‍ത്തനരഹിതമായി കിടക്കുകയായിരുന്നു. ഇതിനെതിരെ വിവാദം ഉയര്‍ന്നപ്പോള്‍ ക്യാമറ പ്രവര്‍ത്തനക്ഷമമാക്കി. തുറുവേലിക്കുന്ന് മുതല്‍ വടയാര്‍ പാലം വരെ ടിപ്പര്‍, ബസ്, ഇരുചക്ര വാഹനങ്ങള്‍ എന്നിവയെല്ലാം അമിതവേഗത്തിലാണ് പായുന്നത്. ഈ ഭാഗങ്ങളില്‍ അപകടങ്ങളും പതിവാണ്. അമിതവേഗത്തില്‍ പോകുന്ന നിരവധി വാഹനങ്ങള്‍ ക്യാമറയില്‍ കുടുങ്ങുകയും ഇവരിലൂടെ സര്‍ക്കാരിന് പിഴയായി നല്ല തുകയും ലഭിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം ക്യാമറ ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച് വാഹനവകുപ്പ് അധികാരികളോട് ചോദിച്ചാല്‍ ഒന്നുമറിയില്ലെന്ന മറുപടിയാണ്. തലയോലപ്പറമ്പ് റോഡ് ആധുനിക നിലവാരത്തിലേക്കുയര്‍ത്തി പുനര്‍നിര്‍മിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ വശങ്ങളില്‍ അപകടസൂചന കാണിച്ചു സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റുകളും നിലംപൊത്തി. തകര്‍ന്നതൊന്നും നേരെയാക്കാന്‍ ആരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകുന്നില്ല. അമിതവേഗത നിയന്ത്രിക്കാന്‍ പോലീസിന്റെ വാഹനവകുപ്പിന്റെയുമെല്ലാം പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും പൂര്‍ണതയിലെത്തുന്നില്ല. ഇതിനെല്ലാം മാറ്റമുണ്ടാകണമെങ്കില്‍ ക്യാമറകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചേ പറ്റൂ. ഇവിടെ പരസ്പരം പഴിചാരി വാഹനവകുപ്പും പൊതുമരാമത്ത് വകുപ്പും ഗൗരവമായി ഈ വിഷയത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം. ഇതാണ് ജനകീയ ആവശ്യം.