Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ മഹാസമാധി ദിനം ആചരിക്കും
20/09/2019

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ നാളെ ഗുരുദേവ മഹാസമാധി ദിനം ആചരിക്കും. യൂണിയന്‍ ആസ്ഥാനത്തും 54 ശാഖായോഗങ്ങളിലും ആചരണ പരിപാടികള്‍ നടത്തും. രാവിലെ 9.30ന് പടിഞ്ഞാറെ നടയിലെ ഗുരുദേവ മന്ദിരത്തില്‍ എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ സമാധി ദീപം തെളിയിക്കും. ഭജന, ഉപവാസം, ശാന്തിയാത്ര എന്നിവയും നടക്കും. ടൗണിലെ വിവിധ ശാഖകളുടെ നേതൃത്വത്തില്‍ രാവിലെ ഗുരുമന്ദിരത്തിലേക്ക് ശാന്തിയാത്ര നടത്തും. 11.30ന് 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ആശ്രമം സ്‌കൂളില്‍ നടത്തുന്ന മഹാപ്രസാദഊട്ടിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കും. മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ശാഖ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ പ്രസിഡന്റ് രമേശ് ബാബു വിതരണം ചെയ്യും. വിവിധ ശാഖകള്‍ കേന്ദ്രീകരിച്ച് ഉപവാസം, ഭജന, അന്നദാനം, പായസവിതരണം എന്നിവയും നടത്തും.