Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബ സംഗമവും
05/03/2016
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ 5017-ാം നമ്പര്‍ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖായോഗം സംഘടിപ്പിച്ച ഡോ.പല്‍പ്പു സ്മാരക കുടുംബസംഗമം യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ 5017-ാം നമ്പര്‍ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖായോഗത്തിലെ ഡോ.പല്‍പ്പു സ്മാരക കുടുംബ യൂണിററിന്റെ 10-ാമത് വാര്‍ഷികവും കുടുംബ സംഗമവും യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആര്‍.മണി അദ്ധ്യക്ഷത വഹിച്ചു. ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തിലെ തങ്കമ്മ ഗുരുദേവ പ്രഭാഷണം നടത്തി. ബ്രഹ്മമംഗലം മാധവന്‍ മാസ്റ്റര്‍ മുഖ്യപ്രസംഗവും സെക്രട്ടറി അഡ്വ. പി.വി.സുരേന്ദ്രന്‍ സംഘടനാ സന്ദേശവും നല്കി. കുടുംബയൂണിററ് ചെയര്‍മാന്‍ സി.വി.ദാസന്‍, കണ്‍വീനര്‍ അനീഷ് കൃഷ്ണന്‍, വനിതാസംഘം പ്രസിഡന്റ് ഷീബ സജിമോന്‍, സെക്രട്ടറി ഷീജ ബിജു, ബിനി രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.