ശാന്തിയാത്ര നടത്തും.
20/09/2019
വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ സമാധിദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് ഓംകാരേശ്വരം ക്ഷേത്രത്തില്‍ നിന്നും ഇടയാഴം 119-ാം നമ്പര്‍ ശാഖയിലേക്ക് ശാന്തിയാത്ര നടത്തും. ആറ് ശാഖായോഗങ്ങള്‍ ശാന്തിയാത്രയില്‍ പങ്കെടുക്കും. പ്രസിഡന്റ് പി.വി ബിനേഷിന്റെ നേതൃത്വത്തില്‍ വൈകിട്ട് 4ന് പുറപ്പെടുന്ന ശാന്തിയാത്ര എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് ഫഌഗ് ഓഫ് ചെയ്യും. യൂണിയന് സെക്രട്ടറി എം.പി സെന്‍ സമാധി സന്ദേശം നല്‍കും. രാവിലെ 5ന് വിഷ്ണുശാന്തിയുട മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം നടക്കും. 11.30ന് അന്നദാനവും ഉണ്ട്.