Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം ഫെസ്റ്റ് 2019 ഉദ്ഘാടനം ചെയ്തു
19/09/2019
സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആശ്രമം ഫെസ്റ്റ് 2019 നടി ദേവിചന്ദന ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഞ്ഞൂറിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വൈക്കം സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആശ്രമം ഫെസ്റ്റ് 2019ന്റെ ഉദ്ഘാടനം സിനിമാതാരം ദേവിചന്ദന നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രഥമാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, സീനിയര്‍ അസിസ്റ്റന്റുമാരായ പ്രിയ ഭാസ്‌ക്കര്‍, എ.ജ്യോതി, ജനറല്‍ കണ്‍വീനര്‍ ടി.ശ്രീനി, കണ്‍വീനര്‍ കെ.കെ സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.