Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഛായാചിത്രം അനാഛാദനം ചെയ്തു
19/09/2019
കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച വി.വി.സത്യന്റെ ഛായാചിത്രം മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അനാഛാദനം ചെയ്യുന്നു.

വൈക്കം: കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന വി.വി.സത്യന്റെ ഛായാചിത്രം വൈക്കം കോണ്‍ഗ്രസ് ഭവനില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ അനാഛാദനം ചെയ്തു. ഇന്‍ഡ്യ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ വര്‍ഗീയതയും ഹിന്ദുത്വവും പ്രചരിപ്പിച്ചു കൊണ്ട് ജനശ്രദ്ധ വഴിതിരിച്ചു വിടുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളം വലിയ സാമൂഹ്യ ദുരന്തത്തിന്റെ വക്കിലാണ്. വി.വി സത്യനെ പോലെയുള്ള നേതാക്കളുടെ മാതൃകാപരമായ ജീവിതവും രാഷ്ട്രീയ സത്യസന്ധതയും പിന്തുടര്‍ന്ന് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും വി.എം സുധീരന്‍ പറഞ്ഞു. രാവിലെ വി.വി.സത്യന്റെ വസതി സന്ദര്‍ശിച്ച് കുടുബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.എം പൊന്നമ്മ, വിഷ്ണു സത്യന്‍, പി.എന്‍ ബാബു, എം.ടി അനില്‍കുമാര്‍, മോഹന്‍ ഡി.ബാബു, പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, എ.സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, ടി.ടി സുദര്‍ശനന്‍, ഇടവട്ടം ജയകുമാര്‍, ബി.ചന്ദ്രശേഖരന്‍, വൈക്കം ജയന്‍, ശ്രീരാജ് ഇരുമ്പേപ്പള്ളില്‍, വര്‍ഗീസ് പുത്തന്‍ചിറ, പി.ടി സുഭാഷ്, ജി.ശ്രീകുമാരന്‍ നായര്‍ അനൂപ് ചിന്നപ്പന്‍, ശ്രീദേവി അനിരുദ്ധന്‍, സോണി സണ്ണി, എം.ഗോപാലകൃഷ്ണന്‍, ജി.രാജീവ്, പി.ഡി ഉണ്ണി, കെ.വി ചിത്രാംഗദന്‍, പി.ആര്‍ രത്‌നപ്പന്‍, പി.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു