Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയാനന്തര പുനരധിവാസപദ്ധതി പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണം നടത്തി.
19/09/2019
സഹൃദയ നടപ്പാക്കിയ ജീവാമൃതം പ്രളയാനന്തര പുനരധിവാസ പദ്ധതി പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണം സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസഫ് കൊളുത്തുവള്ളി നിര്‍വഹിക്കുന്നു.

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇറ്റാലിയാന, ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കിയ ജീവാമൃതം പ്രളയാനന്തര പുനരധിവാസപദ്ധതി പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണം നടത്തി. ഉല്ലല ജൂബിലി ഓഡിറ്റോറിയത്തില്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിവികാരി ഫാ. ജോസ് പാലത്തിങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സഹൃദയ അസി.ഡയറക്ടര്‍ ഫാ.ജോസഫ് കൊളുത്തുവള്ളി പദ്ധതിയുടെ സമര്‍പ്പണം നിര്‍വഹിച്ചു. മഴവെള്ള സംഭരണികളുടെ നിര്‍മ്മാണം, ടോയ്‌ലറ്റ് പുനരുദ്ധാരണം, കിണര്‍ ശുചീകരണം, വാട്ടര്‍ പ്യൂരിഫയറുകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജീവാമൃതം പദ്ധതി വഴി നടപ്പാക്കിയത്. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി, സിസ്റ്റര്‍ അനില കോട്ടക്കല്‍, ജോസഫ് കോയിക്കര, ഷൈന വര്‍ഗീസ്, വര്‍ഗീസ് ചേലക്കാപ്പിള്ളി, സേവ്യര്‍ കുറിച്ചിത്തറ എന്നിവര്‍ സംസാരിച്ചു.